കേരളം

മദ്യപിച്ച് വരുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോ ? ;  വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നു : ആനത്തലവട്ടം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചെങ്ങന്നൂരില്‍ കാണാമെന്ന ക്രിസ്ത്യന്‍ സഭകളുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപിച്ച് വരുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു. ഇടതുപക്ഷത്തിന്റെ മദ്യനയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന സഭയുടെ വെല്ലുവിളി പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

മദ്യശാലകള്‍ തുറക്കുന്നതിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. സഭയുടെ ഉത്കണ്ഠ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് കാര്യം മനസ്സിലാകുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. 

സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. അടച്ചുപൂട്ടിയവ മാത്രമാണ് തുറക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായി മാത്രമേ മദ്യശാലകള്‍ തുറക്കൂവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു