കേരളം

'ഭൂമി നല്‍കിയത് ജി കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിന്' ; സബ് കളക്ടറെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് അനധിതമായി നല്‍കിയെന്ന പരാതിയില്‍ സബ് കളക്ടര്‍ക്കെതിരെ സിപിഎം. ഭൂമി കൈമാറ്റ ഉത്തരവ് പുറപ്പെടുവിച്ച തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. 

സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നത്.വിവാദ ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂമി നല്‍കിയത് ജി കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിവാദഭൂമി സന്ദര്‍ശിച്ചശേഷം മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് ആനാവൂർ നാ​ഗപ്പൻ ആരോപണം ഉന്നയിച്ചത്. 

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റത്തില്‍ സാഹചര്യം വിലയിരുത്തുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി കൈമാറ്റത്തില്‍ വീഴ്ചയുണ്ടോയെന്ന് വിലയിരുത്തും. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ലഭിച്ചേക്കും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേത് തന്നെയായി നിലനിര്‍ത്തുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. 

ഭൂമി ഇടപാട് വിവാദമായതോടെ ഉത്തരവ് റവന്യൂമന്ത്രി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ വിഷയത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് അന്വേഷണത്തിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ 27സെന്റ് പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍