കേരളം

ജലചൂഷണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്താരാഷ്ട്ര ജലദിനത്തില്‍ ഭൂഗര്‍ഭ ജലചൂഷണത്തിനെതിരെ ഹൈക്കോടതി. ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. ഭൂഗര്‍ഭ ജലചൂഷത്തെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കോടതി സ്വമേധയാ കേസെടുത്തു. 

ജലസംരക്ഷണത്തിന് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വരുംതലമുറക്ക് ജീവജലം കാത്തുവയ്ക്കാന്‍ സമഗ്ര നടപടികള്‍ വേണം. ജലചൂഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഭയപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പിന്നീട് പരിഹരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'