കേരളം

സിപിഎമ്മിന്റെ നാടുകാവല്‍ സമരം ഇന്ന്; മാര്‍ച്ചിന് ശേഷം കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന വയല്‍കാവല്‍ സമരത്തിനെതിരെ സിപിഎമ്മിന്റെ നാടുകാവല്‍ സമരം ഇന്ന്. കീഴാറ്റൂരില്‍ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ സമരം രണ്ടാം ഘട്ടത്തിലേക്ക് നാളെ കടക്കാനിരിക്കെയാണ് നാടുകാവല്‍ സമരവുമായി സിപിഎം രംഗത്തെത്തുന്നത്. 

പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ പുറത്തു നിന്നുള്ളവര്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് വയല്‍ക്കിളി സമരവും സംഘര്‍ഷങ്ങളും എന്ന് ആരോപിച്ചാണ് സിപിഎം പ്രതിസമരവുമായി എത്തുന്നത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നാടുകാവല്‍ സമരം എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. 

എന്നാല്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പ് കീഴാറ്റൂരിലേക്ക് നടത്താനിരിക്കുന്ന മാര്‍ച്ചിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്ന് നടക്കുന്ന സിപിഎം മാര്‍ച്ചിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാര്‍ച്ചിന് അനുമതി നല്‍കുന്ന കാര്യം തീരുമാനിക്കാം എന്നാണ് പൊലീസ് നിലപാട്. സിപിഎമ്മിന്റെ മാര്‍ച്ചിന് ശേഷം സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു