കേരളം

നഗരസഭ ബജറ്റ് അവതരണത്തിനിടെ വാക്കേറ്റവും കയ്യേറ്റവും; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നെയ്യാറ്റിന്‍കര:  നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണവേളയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിലുന്നയിച്ചെങ്കിലും നഗരസഭാധ്യക്ഷന്‍ മറുപടി പറയാന്‍ തയാറായില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. 

ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതില്‍ മറുപടി പറഞ്ഞശേഷം സഭാനടപടികള്‍ തുടര്‍ന്നാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിവെച്ചു. നഗരസഭാ പ്രതിപക്ഷ ഉപനേതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാരെ പ്രതിപക്ഷ നേതാവ് ലതിക ടീച്ചര്‍ തല്ലുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം