കേരളം

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും ; നോട്ടീസ് നാളെ പരിഗണിക്കണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സിപിഎമ്മും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പി കരുണാകരന്‍ എംപിയാണ് ലോക്‌സഭയില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസം നാളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. 

നേരത്തെ മോദി സര്‍ക്കാരിനെതിരെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇരു പാര്‍ട്ടികളും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. 

അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമാക്കിയിരുന്നു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ നോട്ടീസ് ഇതുവരെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്