കേരളം

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കും: കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെയും ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ വോട്ട് മാത്രമാണ് വേണ്ടെന്ന നിലപാടുളളതെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് വാങ്ങുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും വ്യത്യസ്ത നിലപാടുകളുമായി രംഗത്തുവന്നിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മാണിയുടെ വോട്ട് സ്വീകരിക്കുന്നതിനെ പരസ്യമായി എതിര്‍ത്തത്. സിപിഐ നിലപാട് നേരത്തെ തന്നെ സിപിഎം തളളിയിരുന്നു. ഇത് ആവര്‍ത്തിച്ചുകൊണ്ടാണ് കോടിയേരിയുടെ വാര്‍ത്താസേേമ്മളനം. 

ആര്‍എസ്എസ് ഒഴികെ ആരുടെയും വോട്ട് സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടെന്ന് കോടിയേരി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിന് ഒപ്പമില്ല. എസ്എന്‍ഡിപിയുമായും എന്‍എസ്എസുമായും സൗഹൃദപരമായ ബന്ധമാണുളളത്. 
എന്നാല്‍ വെളളാപ്പളളിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിഡിജെഎസിന്റെ നിസഹകരണം ബിജെപിയെ ദുര്‍ബലമാക്കുമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം