കേരളം

മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടിവന്നു ; നീറ്റ് പരീക്ഷയ്ക്കിടെ നിരീക്ഷകന്റെ തുറിച്ചുനോട്ടം പ്രതിരോധിക്കാന്‍ ചോദ്യപേപ്പറിനെ ആശ്രയിച്ച് വിദ്യാര്‍ത്ഥിനി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : അഖിലേന്ത്യാ മെഡിക്കല്‍-ദന്തല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയ്ക്കിടെ നിരീക്ഷകന്‍ മോശമായ തരത്തില്‍ തുറിച്ചുനോക്കിയതായി വിദ്യാര്‍ത്ഥിനിയുടെ പരാതി. കര്‍ശന സുരക്ഷാ നടപടികളുടെ ഭാഗമായി മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിനിയാണ് മോശം സാഹചര്യത്തെ കൂടി പ്രതിരോധിച്ച് പരീക്ഷ എഴുതേണ്ടി വന്നത്. പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം. 

മെറ്റല്‍ വസ്തുക്കള്‍ ഹാളിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. ഇതിനെ തുടര്‍ന്ന് മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം വിദ്യാര്‍ത്ഥിനിയ്ക്ക് അഴിച്ചുമാറ്റേണ്ടി വന്നു. ധരിച്ചിരുന്ന ഹാള്‍ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് കുട്ടി പരീക്ഷയ്ക്ക് ഇരുന്നത്. ലൈറ്റ് കളറിലുള്ള വസ്ത്രമായിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്. പരീക്ഷയ്ക്കിടെ നിരീക്ഷകന്‍ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കിയെന്നും, നോട്ടം അസഹ്യമായപ്പോള്‍ പലപ്പോഴും ചോദ്യപേപ്പര്‍ കൊണ്ട് മാറ് മറയ്‌ക്കേണ്ടി വന്നുവെന്ന് പെണ്‍കുട്ടി മാതാപിതാക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. 

തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ച പെണ്‍കുട്ടി, താന്‍ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കി. പരാതി ലഭിച്ചതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്‌ഐ രഞ്ജിത്ത് സ്ഥിരീകരിച്ചു. അപമര്യാദയോടെ പെരുമാറി എന്ന വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തെലങ്കാനയില്‍ നിന്നുള്ള നിരീക്ഷകനാണ് തുറിച്ചുനോക്കിയതെന്നാണ് സൂചന. എന്നാല്‍ എഫ്‌ഐആറില്‍ നിരീക്ഷകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ചുമാറ്റിയ സംഭവത്തില്‍ സിബിഎസ്ഇയും സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.  നീറ്റ് പരീക്ഷയ്ക്ക് സുരക്ഷ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീന്‍സ്, ഷൂസ് തുടങ്ങിയവ അഴിച്ചുമാറ്റേണ്ടി വന്നു. ഹൈ ഹീല്‍ഡ് ചെരുപ്പുകളും ഹാളിനകത്തേക്ക് പ്രവേശിപ്പിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു