കേരളം

കര്‍ണാടക മോഡല്‍ സഖ്യം വ്യാപിപ്പിക്കും; 2019ല്‍  അധികാരമല്ല, ബിജെപിയെ മാറ്റിനിര്‍ത്തലാകും ലക്ഷ്യം: കെ സി വേണുഗോപാല്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബി.ജെ.പിയെ അധികാരത്തില്‍ നിന്നു അകറ്റാന്‍ കര്‍ണാടക മോഡല്‍ സഖ്യം മറ്റിടങ്ങളിലും രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. 2019ല്‍  അധികാരമല്ല, ബിജെപിയെ മാറ്റിനിര്‍ത്തലാകും വലിയ ലക്ഷ്യമെന്ന്  എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മനോരമയോട്  പറഞ്ഞു.  

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വിട്ടുവീഴ്ച മനോഭാവത്തോടെ മറ്റു രാഷ്ട്രീയകക്ഷികളുമായി കൈകോര്‍ക്കും.  പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും കര്‍ണാടകയിലെ ഭരണമെന്നും കെ.സിവേണുഗോപാല്‍ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ രാത്രി ചേര്‍ന്ന ജെഡിഎസ് കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്