കേരളം

വൈദ്യുതി ശ്മശാനം കേടായി, നിപ്പാ വൈറസ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രോഗം പടരുന്നതു തടയാന്‍ ബന്ധുക്കള്‍ക്കു പോലും വിട്ടുനല്‍കാതെ പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാനായില്ല. നിപ്പാ ബാധിച്ചു മരിച്ച അശോകന്റെ മൃതദേഹമാണ്, മാവൂര്‍ റോഡ് വൈദ്യുതി ശ്്മശാനത്തിലെ സാങ്കേതിക തകരാറുമൂലം സംസ്‌കരിക്കാന്‍ വൈകിയത്. 

മാവൂര്‍ റോഡ് ശ്മശാനത്തിലെ ഇലക്ട്രിക് സംവിധാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി. സംസ്‌കാരം വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ചൊവ്വാഴ്ച രാവിലെ മരിച്ച അശോകന്റെ മൃതദേഹം വൈകുന്നേരവും സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍