കേരളം

നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയം; നവമാധ്യമങ്ങളിലുടെയുളള കുപ്രചരണങ്ങള്‍ തളളിക്കളയണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് . കേന്ദ്ര- സംസ്ഥാന ആരോഗ്യവിദ്ധഗ്ധര്‍ മികച്ച സേവനമാണ് നല്‍കി വരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നവമാധ്യമങ്ങളിലുടെയുളള കുപ്രചരണങ്ങള്‍ തളളിക്കളയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് പനി ബാധിച്ചവരില്‍ പന്ത്രണ്ടു പേര്‍ക്കു നിപ്പ വൈറസ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളില്‍ 12 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ടു പേര്‍ക്കും വൈറസ് ബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കുംനിപ്പ
ബാധിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. ഇതോടെ നിപാ ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കു മലപ്പുറത്തുവച്ചു തന്നെയാണോ വൈറസ് ബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇവര്‍ കോഴിക്കോട്ട് അസുഖം ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നതായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി