കേരളം

കെവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ അംഗം ഉള്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്നു: ബൃന്ദ കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ അഗം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കെവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വിഴ്ചയാണെന്നും ബൃന്ദ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ബൃന്ദ കാരാട്ട് ഇത് പറഞ്ഞത്. 

കേസില്‍ പൊലീസ് കൃത്യവിലോപം കാട്ടി. ഇതു ന്യായീകരിക്കാന്‍ അവര്‍ നിരത്തുന്ന കാരണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. പൊലീസിന്റെ വീഴ്ച സര്‍ക്കാര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഉത്തരവാദിത്ത ബോധത്തോടെ നടപടിയെടുത്തതെന്നും ബൃന്ദ  പറഞ്ഞു. 
ദുരഭിമാനക്കൊല കേരളത്തെ പോലൊരു സമൂഹത്തില്‍ നടക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ജാതി വര്‍ഗ വിഷയം കേരളത്തെ പോലൊരു സമൂഹത്തെ ബാധിക്കുന്നത് അടിയന്തരമായി തടയാന്‍ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡിജിപിയെ മാറ്റണമെന്ന സിപിഐ നേതാവ് ആനി രാജയുടെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു