കേരളം

കോട്ടിട്ട വിധി കര്‍ത്താക്കള്‍ക്കെതിരായ ജനവിധി: വിമര്‍ശനവുമായി എന്‍എന്‍ കൃഷ്ണദാസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനങ്ങളുടെ പേരില്‍ വിധി പുറപ്പെടുവിക്കാനിരിക്കുന്ന കോട്ടിട്ട വിധി കര്‍ത്താക്കള്‍ക്കെതിരായ വിധി കൂടിയാണ് ചെങ്ങന്നൂരിലേതെന്ന് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. ജനങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ വിധി പുറപ്പെടുവിച്ചിരുന്ന ഇടത്തട്ട് വിധികര്‍ത്താക്കള്‍ ഈ ജനവിധി ഉള്‍ക്കൊള്ളണമെന്ന് കൃഷ്ണദാസ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍. ജനങ്ങള്‍ക്കും സര്‍ക്കാരിനും ഇടയില്‍ നിന്ന് വിധി പുറപ്പെടുവിക്കുകയാണ് ചിലര്‍. മൂര്‍ത്തിയേക്കാള്‍ വലിയ പൂജാരിമാരായാണ് ഇവര്‍ ഭാവിക്കുന്നത്. സര്‍ക്കാരിന്റെയെന്നല്ല, വ്യവസ്ഥയിലെ ഏതു ഘടകത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കാം. എന്നാല്‍ വിധി പുറപ്പെടുവിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളാണ് അതു ചെയ്യേണ്ടതെന്ന് കൃഷ്ണദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പു വിജയത്തില്‍ അഹങ്കരിക്കുകയോ തോല്‍വിയില്‍ ദുഃഖിക്കുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷമെന്ന് സിപിഎം നേതാവ് പറഞ്ഞു. വീണ്ടും ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടതുമുന്നണി മുന്നോട്ടുവച്ച രാഷ്ട്രീയത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് തെരഞ്ഞെടുപ്പു ഫലത്തെ കാണുന്നതെന്ന് കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ