കേരളം

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കും. ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. 

ശബരിമലയിലേക്കെത്തിയ മാധ്യമങ്ങളെ പൊലീസ് തടഞ്ഞിരുന്നു. ഇലവുങ്കലില്‍ വെച്ചാണ് തടഞ്ഞത്. നട തുറക്കുന്ന നാളെ രാവിലെ മുതലേ മാധ്യമങ്ങളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് ദിവസം മുമ്പാണ് മാധ്യമങ്ങളെ തടഞ്ഞത്. 

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രം​ഗത്തെത്തിയിരുന്നു.  സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. മാധ്യമങ്ങളെ ഒഴിവാക്കിയത് സർക്കാരിന് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന