കേരളം

ശബരിമലയില്‍ ആക്രമിക്കപ്പെട്ട ലളിതയ്‌ക്കൊപ്പമുണ്ടായിരുന്നത് ആര്; ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി?; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും, മാളികപ്പുറത്ത് 52 വയസ്സുകാരി ലളിത ആക്രമിക്കപ്പെട്ടപ്പോള്‍ അവരിലൊരാളായി പരാതിയില്ലെന്നും പറഞ്ഞ ആ സ്ത്രീ ആരാണെന്നതാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. കേരളത്തിലെ ബിജെപിക്കാര്‍ക്ക് ആത്ര പരിചിതമല്ലാത്ത മുഖം തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി ചന്ദ്രമൗലിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത് വ്യക്തമാക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ദുര്‍ഗ്ഗാ മാലതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കക്കൂസുകള്‍ ഇല്ലെന്നായിരുന്നു ഇവരുടെ പരാതി. ഇരുമുടിക്കെട്ടുമായി വന്ന തനിക്ക് നെയ്യഭിഷേകം നടത്തണം. എന്നാല്‍ അടിസ്ഥാന സൗകര്യം പോലും ഇവിടെ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ട് ഇല്ല. ദേവസ്വം ബോര്‍ഡ് അധികൃതരോട് മുറി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും കക്കൂസുകള്‍ പുറത്തുനിന്ന് പൂട്ടി താക്കോലുമായി പൊലീസുകാര്‍ പോയെന്നു ഈ സ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം വാര്‍ത്തകളില്‍ ഇടംപിടിക്കുയും ചെയ്തിരുന്നു. ഇനി അവരല്ലെങ്കില്‍ അവരെപ്പോലെ വേറൊരു പ്രവര്‍ത്തക ആ റോള്‍ സമര്‍ത്ഥമായി ഏറ്റെടുക്കും കരുതിയിരിക്കുക.സംഘം വെല്‍ പ്ലാന്‍ഡ് ആണ് ...ഇത് അവര്‍ക്ക് ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണെന്നും കേരളം പിടിക്കാനുള്ള ലാസ്റ്റ് ബസ്സാണെന്നും  മാലതിയുടെ ഫെയ്‌സ്ബുക്ക് പോസ്്റ്റില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ സംഘപരിവാറിന്റെ തന്ത്രപരമായ ഇടപെടീല്‍
..........................................
ഈ മുഖം ശ്രദ്ധിക്കുക..

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കാന്‍ ,...ഇന്നലെ 52 വയസുള്ള ലളിത എന്ന മാളികപ്പുറം അക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ ആളെന്ന രീതിയില്‍ അടുത്ത് നിന്ന് ഞങ്ങള്‍ക്ക് പരാതിയില്ല എന്ന് മാധ്യമങ്ങളോട് പറയുന്നത്.. എല്ലാം ഓരാള്‍.

കേരളത്തിലെ BJP പ്രവര്‍ത്തകര്‍ക്ക് പോലും അത്ര സുപരിചിതമല്ലാത്ത മുഖം..

മറ്റാരുമല്ല അത് BJP തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് അത്..
https://www.facebook.com/anu.chandramouli.18

ഈ സ്ത്രീ ബോധപൂര്‍വ്വം കുറേ ഇടപെടല്‍ നടത്തി.. ബാത്‌റൂമില്ലെന്ന് പറഞ്ഞ് ഏഷ്യനെറ്റ് കൊടുത്ത വാര്‍ത്തയിലും ഈ സ്ത്രീയാണ് ..ഏഷ്യനെറ്റ് വാര്‍ത്ത ഒരു സംഘപരിവാര്‍ പേജില്‍ ഇട്ടിരിക്കുന്നത് നോക്കു..

https://m.facebook.com/story.php?story_fbid=1864413256947304&id=100001359443649

ഇത് മറ്റൊരു ലിങ്ക് അക്രമിക്കപ്പെട്ട ലളിത എന്ന സ്ത്രീയുടെ ബന്ധു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍
കൂടെ നിന്ന് സംസാരിക്കുന്ന സ്ത്രീയെ നോക്കൂ.. അവര്‍ക്കൊപ്പമുള്ളതാണോ ? അങ്ങനെ നമുക്ക് ഈ വീഡിയോ കണ്ടാല്‍ തോന്നും. പക്ഷേ അത് ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൌലിയാണ്. ആ അതിക്രമത്തിനൊപ്പവും ആദ്യം അവരുണ്ടായിരുന്നു. അവര്‍ മര്‍ദ്ദനമേറ്റ സ്ത്രീയുടെ കൈ പിടിച്ച് ഞെരിച്ച് സംസാരിക്കുന്നത് തടയുകയും സംഭവത്തെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. 
ചോറൂണിന് കൈക്കുഞ്ഞുമായി വന്ന സ്ത്രീയെ ചവിട്ടിയതും മര്‍ദ്ദിച്ചതും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഇവരെ ആ കുടുംബത്തോടോപ്പം വന്നവരെന്ന് മിക്കവരും തെറ്റിദ്ധരിച്ചു.

https://www.facebook.com/439377606589401/posts/453347021859126/

ഇങ്ങനെ വിവിധ വാര്‍ത്തകളില്‍ പല ഭാവത്തില്‍ ഇനി അവരെക്കാണാം... ഇനി അവരല്ലെങ്കില്‍ അവരെപ്പോലെ വേറൊരു പ്രവര്‍ത്തക ആ റോള്‍ സമര്‍ത്ഥമായി ഏറ്റെടുക്കും കരുതിയിരിക്കുക...

സംഘം വെല്‍ പ്ലാന്‍ഡ് ആണ് ...ഇത് അവര്‍ക്ക് ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണ് ...

കേരളം പിടിക്കാനുള്ള ലാസ്റ്റ് ബസ്.
Copied
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല എതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം