കേരളം

വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകും ? ; ശബരിമലയിലേത് സ്വാഭാവിക നിയന്ത്രണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ നടപടിയെ അനുകൂലിച്ച് ഹൈക്കോടതി. പാസ് ഏര്‍പ്പെടുത്തിയത് സ്വാഭാവിക നടപടി മാത്രമാണ്. പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 

പൊലീസ് നടപടി അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആയി മാത്രം കണ്ടാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പാസ് ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍  ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. 

അഭിജിത് എന്നയാളാണ് പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്