കേരളം

അകത്തുനിന്ന് തൃപ്തി കൈവീശി; മടങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച് പുറത്ത് ആഹ്ലാദ പ്രകടനം, ബ്രേക്കിംഗ് ന്യൂസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുറത്തെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴു മണിക്കൂറായി കൊച്ചി വിമാനത്താവളത്തില്‍ തങ്ങുന്ന ഭൂമാതാ ബ്രിഗ്രേഡ് നേതാവ് തൃപ്തി ദേശായി കൈവീശിയത് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാരുടെ ആഹ്ലാദപ്രകടനം. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങിപ്പോകുകയാണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ തെറ്റിദ്ധാരണ. അതുകൊണ്ട് തന്നെ ഇവര്‍ കൈവീശിയപ്പോള്‍ പ്രതിഷേധക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. ഇതോടെ തൃപ്തി ദേശായി മടങ്ങുകയാണെന്ന് വിവിധ ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസും നല്‍കി. 

 ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷമേ തിരിച്ചുപോകുകയുളളുവെന്ന ഉറച്ചനിലപാടിലാണ് തൃപ്തി ദേശായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ അവിടെ തങ്ങുന്ന തൃപ്തി ദേശായി നാളെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് പറയുന്നത്. തങ്ങളും ഭഗവാന്റെ ഭക്തരാണെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന പ്രതിഷേധക്കാര്‍ പുറത്തേയ്ക്ക് കടക്കുന്നത് തടയുകയായിരുന്നു. നാമജപം നടത്തി പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ സമരം തുടരുകയാണ്. വിമാനത്താവളത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്തിയെ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു