കേരളം

കെ സുരേന്ദ്രന് പിന്നാലെ എന്‍കെ പ്രേമചന്ദ്രന്‍; പൊളിച്ചടുക്കി വീണ്ടും കടകംപള്ളി; പുതിയ വീഡിയോ പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ മുന്‍മന്ത്രിയും എംപിയുമായ എന്‍കെ പ്രേമചന്ദ്രനെ പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പ ഭക്തര്‍ വിശ്രമിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വെള്ളം ചീറ്റി നനയ്ക്കുന്നുവെന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദപ്രതികരണം. 

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണം അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് ശ്രീ. പ്രേമചന്ദ്രന്‍ ഒരു എം പി എന്ന നിലയില്‍ മാത്രമല്ല മുന്‍ മന്ത്രി എന്ന പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കൂടി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി സന്നിധാനവും പരിസരവും നടപന്തലുമൊക്കെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. അത് അയ്യപ്പഭക്തരെ വിശ്രമിക്കാന്‍ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മന:പൂര്‍വം ആരോപിക്കുന്നതിന് വര്‍ഗീയത ബാധിച്ചവര്‍ക്ക് മാത്രമേ കഴിയൂവെന്ന് മന്ത്രി പറയുന്നു.

ഇതിന് തെളിവായി കഴിഞ്ഞ വര്‍ഷത്തെ ഒരു മണ്ഡലകാല ചിത്രം കൂടി പോസ്റ്റ് ചെയ്തു. കണ്ണ് തുറന്ന് കാണുക. മുന്‍പൊന്നും നടപന്തല്‍ കഴുകാറില്ലെന്ന് പറയുന്നവര്‍ക്കായി കഴിഞ്ഞ വര്‍ഷത്തെ വീഡിയോ ദൃശ്യങ്ങളുടെ യൂ ട്യൂബ് ലിങ്കും മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.  നടപന്തലടക്കം കഴുകി വൃത്തിയാക്കുന്നത് എത്രയോ കാലമായി ചെയ്യുന്നതാണെന്ന് പോലുമറിയാതെ കുപ്രചാരണം നടത്തുന്നവരുടെ കെണിയില്‍ വീണവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്