കേരളം

പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അസം സ്വദേശിയായ നസുറുദ്ദീന്‍ ആണ് മുങ്ങിമരിച്ചത്. തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര തട്ടാവിളക്കടവില്‍ വച്ച് സുഹൃത്തുക്കളും നാട്ടുകാരുമായ ഇക്കാമുള്‍ഹുസൈന്‍ (22) ,അബ്ദുള്‍ കക്ക (20) എന്നിവര്‍ക്കൊപ്പമാണ് നസുറുദ്ദീന്‍  നദിയില്‍ കുളിക്കാനിറങ്ങിയത്. 

കുളിയ്ക്കുന്നതിനിടയില്‍ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് നീന്തിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തി അക്കരെ പോയ ശേഷം ഇക്കരയ്ക്ക് മടങ്ങി വരുമ്പോള്‍ മൂന്നാമനായിരുന്നു നസുറുദ്ദീന്‍. സുഹൃത്തുക്കള്‍ രണ്ടു പേരും കരയ്ക്കു കയറിയിരുന്നെങ്കിലും ഇയാള്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കള്‍  ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനേയും ഫ.യര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്.

ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം അസമിലേക്ക് കൊണ്ടു പോയി അവിടെ സംസ്‌കരിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് ആലുവായില്‍ നിന്നും നസ്സുറുദ്ദീന്‍ തിരുവന്‍വണ്ടൂര്‍ കുത്തിയതോട്ടില്‍ ഉള്ള തെങ്ങുംപറമ്പില്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള കരിമ്പാട്ടു മില്ലില്‍ ജോലിക്കായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്