കേരളം

പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രി ; കലാപം നടത്താന്‍ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയാണെന്ന് വ്യവസായ മന്ത്രി ഇ പി  ജയരാജന്‍. അദ്ദേഹത്തിന്റെ പെരുമാറ്റം ചീപ്പായിപ്പോയി. രാഷ്ട്രീയ നേതാവിന് ചേർന്ന പെരുമാറ്റമല്ല അദ്ദേഹത്തിൽ നിന്നുണ്ടായത്.  ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും മന്ത്രി പറഞ്ഞു. 

ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. കേന്ദ്രമന്ത്രിമാർ വരുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ ക്രിമിനൽ സംഘവുമൊത്ത് പ്രവർത്തിച്ച് ശബരിമലയെ തകർക്കാൻ ശ്രമിക്കരുത്. കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. ഭീകര പ്രവർത്തനമാണ് ആർഎസ്എസ് നടത്തുന്നത്. ഡിജിപിയുടെ ഒ‍ഡീഷയിലെ വീട്ടുകാരെപ്പോലും ഭയപ്പെടുത്തുകയാണ്. 

കേരളം ദൈവത്തിന്റെ നാടാണ് .ഇവിടെ വന്നാല്‍ സമാധാനമുണ്ടാകണം.  കലാപമുണ്ടാക്കാന്‍ ഒരു കേന്ദ്രമന്ത്രിയും കൂട്ടുനില്‍ക്കരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.  കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാര്‍ പമ്പയില്‍ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംസ്ഥാന ബി.ജെ.പി. നേതാക്കളും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയും സംഘവും പോലീസ് നിയന്ത്രണത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലെത്തി മല ചവിട്ടിയത്. മന്ത്രിയുടെ കാറിന് പമ്പയിലേക്ക് പോകാന്‍ അനുമതി ലഭിച്ചെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങളും കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് മന്ത്രിയും നേതാക്കളും ബസില്‍ യാത്രതിരിച്ചത്. കേന്ദ്രമന്ത്രിയെ എസ്പി യതീഷ് ചന്ദ്ര തടഞ്ഞതിൽ പ്രതിഷേധിച്ച് ബിജെപി കന്യാകുമാരിയിൽ ഹർത്താൽ നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്