കേരളം

കേരളത്തില്‍ അവിശ്വാസികള്‍ എന്ന വിഭാഗം രൂപപ്പെടുന്നു ; താന്‍ വിശ്വാസികള്‍ക്കൊപ്പം ; ശബരിമല ദര്‍ശനം നടത്തി ജേക്കബ് തോമസ്

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലെ പൊലീസ് നിരോധനാജ്ഞയെ ജേക്കബ് തോമസ് പരിഹസിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ദര്‍ശനത്തിന് ശേഷം പമ്പയില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

അഞ്ചു പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു, ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ് പറഞ്ഞത്.​ഗതാ​ഗതക്കുരുക്കുള്ള കുണ്ടന്നൂരിലും ഇത് നടപ്പാക്കണം. അവിശ്വാസികള്‍ എന്ന ഒരു വിഭാഗം ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെടുന്നു. എല്ലാ സുപ്രിംകോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ ? നടപ്പിലാക്കാത്ത ഒരുപാട് സുപ്രിംകോടതി വിധികളുണ്ട്. ശബരിമല യുവതീ പ്രവേശനത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. 

യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, സ്ത്രീകള്‍ക്ക് ഇപ്പോള്‍ പോകാമെന്നാണല്ലോ വിധിയെന്ന് ജേക്കബ് തോമസ് പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ക്ക്, ഇപ്പോള്‍ കാത്തിരിക്കാം എന്ന മൂവ്‌മെന്റ് ഇപ്പോള്‍ സ്ത്രീകള്‍ അടക്കം ആരംഭിച്ചിട്ടുണ്ടല്ലോ. ഈ സന്ദര്‍ഭത്തില്‍ തീരുമാനം സ്ത്രീകള്‍ക്ക് തന്നെ വിടുന്നതാണ് നല്ലതെന്നും ജേക്കബ് തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍