കേരളം

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; മൊബൈലും ലാപ്ടോപും മോഷ്ടിച്ചു; ഡേവിഡ‍് വീണ്ടും കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ന​ഗരത്തിൽ മോഷണം പതിവാക്കിയ ആന്ധ്രാപ്രദേശ് സ്വദേശി ഡേവിഡ് വീണ്ടും കുടുങ്ങി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് വില കൂടിയ മൊബൈൽ ഫോണുമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. എംജി റോഡിലുള്ള ഒരു പ്രമുഖ ഹോട്ടലിലെ സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്ന് തെളിഞ്ഞു. 

സൗത്ത് പാലത്തിന് സമീപം മെൻസ് ഹോസ്റ്റലിൽ നിന്ന് ലാപ്ടോപും പളളിമുക്കിലെ ഹോട്ടലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ, ടാബ് എന്നിവയും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കി. ഇതിൽ ലാപ്ടോപും ഒരു മൊബൈലും കണ്ടെടുത്ത് ഹോട്ടലിൽ ഹാജരാക്കി. 

വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവങ്ങളിലടക്കം ഇതിനകം 10 വർഷത്തോളം ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ സെൻട്രൽ സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 31നാണ് പ്രതി തൃശൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 

സെൻട്രൽ പൊലീസ് സബ് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി