കേരളം

തൃക്കാക്കരയില്‍ അവിശ്വാസ പ്രമേയം നാളെ ; വനിതാ കൗണ്‍സിലറെ തേടി കോണ്‍ഗ്രസ് നെട്ടോട്ടത്തില്‍; ഭരണം തിരിച്ചു പിടിക്കാന്‍ കരുനീക്കവുമായി എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസ് ഭരണ നേതൃത്വത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെയും മറ്റന്നാളുമായി ചര്‍ച്ചയ്‌ക്കെടുക്കും. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ വിപ്പ് കൈപ്പറ്റാതെ ഒരു വനിതാ കൗണ്‍സിലര്‍ മുങ്ങിനടക്കുന്നതാണ് യുഡിഎഫില്‍ ആശങ്ക സൃഷ്ടിക്കുന്നത്. 

മുങ്ങിയ ഈ വനിതാ കൗണ്‍സിലറെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. ഇവരെ നേരിട്ട് വിപ്പ് നല്‍കാനാകാത്തതോടെ, വീട്ടിലെത്തി ഭര്‍ത്താവിനെ വിപ്പ് ഏല്‍പ്പിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അടക്കമുള്ളവര്‍ മടങ്ങി. ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. 

നഗരസഭാധ്യക്ഷ എം ടി ഓമന, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ചേരിമാറി വന്നാല്‍ വനിതാ കൗണ്‍സിലര്‍ക്ക് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കാമെന്നാണ് സിപിഎം വാഗ്ദാനം. നിലവിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ടി എല്‍ദോയ്ക്ക് വൈസ് ചെയര്‍മാന്‍ പദവി, സ്വതന്ത്രന്‍ എം എം നാസറിന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ ഭരണം തിര്ച്ചുപിടിക്കാനുള്ള പാക്കേജ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ എല്‍ഡിഎഫായിരുന്നു തൃക്കാക്കര മുനിസിപ്പാലിറ്റി ഭരിച്ചിരുന്നത്. എന്നാല്‍ സ്വതന്ത്രനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ് നഗരസഭയിലേത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്