കേരളം

പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം;  പുറത്തിറങ്ങാനാകില്ല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പൊലീസ് ഉദ്യോ​ഗസ്ഥരെ ഫെയ്‌സ്ബുക്കില്‍ ആക്ഷേപിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എംപി ആന്റണിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.  ഡിവൈഎസ്പിമാരായ പിപി സദാനന്ദന്‍, പ്രിന്‍സ് എന്നിവര്‍രെ ആക്ഷേപിക്കുകയും ഭീഷണി മുഴക്കിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. 

ജാമ്യം ലഭിച്ചെങ്കിലും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ സുരേന്ദ്രന്‍ റിമാന്‍ഡിലാണ്. അതിനാൽ പുറത്തിറങ്ങാനാകില്ല. ഈ കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. അദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. 

അതേസമയം സിപിഎമ്മും സര്‍ക്കാരും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ പരാജയപ്പെടുമെന്ന് തോന്നിയപ്പോഴാണ് തനിക്കെതിരെ കൂടുതല്‍ കേസുകളുമായി പൊലീസ് രംഗത്തുവരുന്നത്. തനിക്കെതിരെ പൊലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്