കേരളം

വല്‍സന്‍ തില്ലങ്കേരിക്ക് മൈക്ക് നല്‍കിയത് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ; പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് പൊലീസ് മൈക്ക് നല്‍കിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തില്ലങ്കേരിക്ക് മൈക്ക് നല്‍കിയത് പ്രതിഷേധക്കാരെ ശാന്തരാക്കാനാണ്. 52 വയസ്സുള്ള സ്ത്രീ ദര്‍ശനത്തിന് വന്നപ്പോള്‍ പ്രതിഷേധം ശക്തമായി. ഇതോടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് അവരിലൊരാള്‍ക്ക് പൊലീസ് മൈക്ക് നല്‍കിയത്. 

സന്നിധാനത്ത് പൊലീസ് നടപടി ഒഴിവാക്കി പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഉദ്ദേശിച്ചായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗം അനില്‍ അക്കര നല്‍കിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറന്നപ്പോള്‍ തൃശൂര്‍ സ്വദേശിനി ലളിത എന്ന 52 കാരി ദര്‍ശനത്തിനെത്തിയിരുന്നു. മകന്റെ കുഞ്ഞിന്റെ ചോറൂണിനായാണ് ഇവര്‍ സന്നിധാനത്തെത്തിയത്. എന്നാല്‍ ഇവര്‍ക്ക് 50 വയസ്സില്‍ താഴെയാണ് പ്രായമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ ബഹളം ഉണ്ടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്