കേരളം

സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായി നിര്‍ത്തലാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കി. 14 റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പൊതുമരാമത്ത് റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി.ജി.സുധാകരന്‍ പറഞ്ഞിരുന്നു. 

ആദ്യഘട്ടമെന്ന നിലയില്‍ ആറ് റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്തിയിരുന്നു. പിന്നീട് 14 എണ്ണമാണ് അവശേഷിച്ചിരുന്നത്. അവയിലെ ടോള്‍ പിരിവ് കൂടി നിര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.ഇനി സംസ്ഥാനത്ത് ദേശീയ പാതകളില്‍ മാത്രമെ ടോള്‍ പിരിവ് ഉണ്ടാവുകയുളളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്