കേരളം

പ്രളയ ധനസഹായം; 2,500 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രളയം കടന്നു പോയി നാല് മാസത്തിന് ശേഷം കേരളത്തിന് 2,500 കോടി രൂപയുടെ ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതിന് മുന്‍പ് കേന്ദ്രം 600 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നത്. 

പ്രളയം തീര്‍ത്ത ആഘാതത്തില്‍ നിന്നും കരകയറുന്നതിനായി 4,800 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടായിരുന്നു സെപ്തംബറില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ നിവേദനം വെച്ചത്. യൂണിയന്‍ ഹോം സെക്രട്ടറി രാജീവ് ഗൗഭ അധ്യക്ഷനായ കമ്മിറ്റിയാണ് കേരളത്തിന് ഇപ്പോള്‍ 3,100 കോടി രൂപ  അനുവദിച്ചിരിക്കുന്നത്. ഇതില്‍ നേരത്തെ നല്‍കിയ 600 കോടി രൂപയും ഉള്‍പ്പെടും. 

രാജീവ് ഗൗഭ അധ്യക്ഷനായ സമിതിയുടെ തീരുമാനം ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയും കൃഷി മന്ത്രിയും അടങ്ങിയ ഉന്നതാധികാര സമിതി വിലയിരുത്തും. അതിന് ശേഷമാകും പാക്കേജില്‍ അന്തിമ തീരുമാനമാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു