കേരളം

സ്ത്രീ പ്രവേശനം : കോണ്‍ഗ്രസും സമരരംഗത്തേക്ക് ; മറ്റന്നാള്‍ പത്തനംതിട്ടയില്‍ ഉപവാസം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും പ്രത്യേക്ഷ സമരരംഗത്തേക്ക്. പത്തനംതിട്ടയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ ഉപവസിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപവാസ സമരത്തില്‍ സംബന്ധിക്കും. 

മുന്‍ ദേവസ്വം പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം നാളെ കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കും. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ നാളെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. 

സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍എസ്എസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. ഇത് കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ശബരിമല വിഷയത്തില്‍ ഇപ്പോഴും ആര്‍എസ്എസിന്റെ നിലപാട് വ്യക്തമല്ല. ആര്‍എസ്എസ് ഇപ്പോഴും പഴയനിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു