കേരളം

ചര്‍ച്ച സുപ്രിംകോടതിയോടാണ് നടത്തേണ്ടതെന്ന് മനസിലായിട്ടുണ്ടാവും, തന്ത്രി കുടുംബത്തിന്റെ പിന്‍മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ സര്‍ക്കാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രിംകോടതി  പുറപ്പെടുവിച്ച വിധിയില്‍ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ബോധ്യമായിട്ടുണ്ടാവുമെന്നും തെറ്റിദ്ധാരണയാണ് വിശ്വാസികളെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസും ബിജെപിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നുള്ളവര്‍ സുപ്രിംകോടതിയില്‍ നല്‍കട്ടെ, സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുസര്‍ക്കാരോ, സിപിഎമ്മോ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല. വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഹിന്ദു ആചാരങ്ങളില്‍ നിപുണരായവര്‍ അടങ്ങുന്ന കമ്മീഷന്‍ രൂപീകരിച്ച് തീരുമാനമെടുക്കണമെന്നാണ്  കോടതിയില്‍ പറഞ്ഞത്. ഭരണഘടനയനുസരിച്ചുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത