കേരളം

സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ശബരിമല ഡ്യൂട്ടിക്കുള്ള വനിതാ പൊലീസുകാരുടെ ആദ്യ പട്ടികയുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ വനിതാ പൊലീസിനെ നിയോഗിച്ചുകൊണ്ടുള്ള ആദ്യ പട്ടിക പൊലീസ് തയ്യാറാക്കി. 

നാല്‍പതംഗ വനിതാ ജീവനക്കാരുടെ പട്ടിക പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് തയ്യാറാക്കിയിരിക്കുന്നത്. എത്രയും വേഗം ഡ്യൂട്ടിക്ക് തയ്യാറാകാന്‍ പട്ടികയിലുള്ളവരോട് പൊലീസ് മേധാവി ആവശ്യപ്പെട്ടു. 

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാരും ഡിജിപിയും വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി  വനിതാ പൊലീസുകാരെ വിട്ടുതരാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റഅയല്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്വമേധയാ ഡ്യൂട്ടിക്ക് തയ്യാറാകുന്ന വനിതാ പൊലീസുകാരെ മാത്രമേ ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് അയക്കുള്ളുവെന്ന് ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

യുവതികളെ പ്രവേശിപ്പിച്ചാല്‍ തടയുമെന്ന് ഭീഷണിപ്പെടുത്തി ചില ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയും പ്രത്യക്ഷ എതിര്‍പ്പുമായി രംഗത്തുണ്ട്. വിശ്വാസികളുടെ ഭാഗത്ത് നിന്നും വലില എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍