കേരളം

പ്രതിഷ്ഠയുടെ അവകാശം കണക്കിലെടുത്തില്ല, സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം റിവ്യൂ ഹര്‍ജി നല്‍കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ തന്ത്രികുടുംബം പുനപ്പരിശോധനാ ഹര്‍ജി നല്‍കി. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. 

വിഗ്രഹ ആരാധന ഹിന്ദു മതത്തില്‍ അനിവാര്യം ആണെന്നും പ്രതിഷ്ഠയ്ക്ക് അവകാശം ഉണ്ടെന്നുമുള്ള വാദദമാണ് ഹര്‍ജിയില്‍ തന്ത്രി കുടുംബം മുന്നോട്ടുവച്ചിരിക്കുന്നത്. ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം പ്രതിഷ്ഠയ്ക്ക് ഉള്ള അവകാശം സുപ്രീം കോടതി കണക്കില്‍ എടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ശബരിമല ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം താഴ്മണ്‍ കുടുംബത്തിന് ആണെന്ന് തന്ത്രി കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ ഇതിനകം മൂന്നു റിവ്യൂ ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത