കേരളം

യുവ എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി; പാര്‍ട്ടിയേക്കാള്‍ വലുതെന്ന് കരുതുന്നവരെ ചുമക്കേണ്ട ബാധ്യത ഇല്ലെന്ന് മുല്ലപ്പളളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന യുവ എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി. എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു.

റാഫേല്‍ അഴിമതിയിലും പെട്രോള്‍ വില വര്‍ധനയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതില്‍ നിന്ന് വിട്ടുനിന്ന യുവ എംഎല്‍എമാര്‍ക്കെതിരെയാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി. 

ആരും പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിയേക്കാള്‍ വലുതെന്ന് കരുതുന്നവരെ ചുമക്കേണ്ട ബാധ്യത ഇല്ലെന്നും മുല്ലപ്പളളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്