കേരളം

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരം; റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീയുടെ പരിശീലനം തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം. വിഷയത്തില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ നടത്തിയ ഉപരോധ സമരത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. 

ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനവും മുടങ്ങി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു ഉപരോധ സമരം. 

കൗണ്ടറുകള്‍ക്ക് മുന്നില്‍ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള പൊലീസിന്റെ ശ്രമമാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര