കേരളം

ബോര്‍ഡിന് രാഷ്ട്രീയമില്ല ; റിവ്യൂ ഹര്‍ജിയില്‍ 19 ന് തീരുമാനമെന്ന് എ പദ്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി നടത്തിക്കൊണ്ടു പോകണമെന്ന് ഉള്ളതിനാലാണ് ബന്ധപ്പെട്ടവരുമായി ചര്‍ച്ചയ്ക്ക് ദേവസ്വം ബോര്‍ഡ് തയ്യാറായതെന്നും പദ്മകുമാർ പറഞ്ഞു. 

എന്നാല്‍ സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം വേണമെന്ന് പന്തളം കൊട്ടാരം അടക്കം നിര്‍ബന്ധം പിടിച്ചു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 19 ന് ബോര്‍ഡിന്റെ യോഗം വിളിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ആ യോഗത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കും. 

ശബരിമല വിഷയത്തില്‍ ഇപ്പോള്‍ തന്നെ 24 ഓളം റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ മാസം 22 വരെ കോടതിക്ക് അവധിയുമാണ്. ഇതിനാല്‍ ഇപ്പോള്‍ തന്നെ തീരുമാനം വേണമെന്ന ആവശ്യത്തില്‍ കാര്യമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമല വിഷയത്തില്‍ തന്ത്രികുടുംബം, രാജകൊട്ടാരം, ശബരിമലയുമായി ബന്ധപ്പെട്ട അയ്യപ്പസേവാ സമാജം അടക്കമുള്ളവയുമായി യോജിച്ച് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും എ പദ്മകുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി