കേരളം

ഓട്ടം പോകാന്‍ വിസമ്മതിച്ചു; ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറത്ത് തിരൂരിലാണ് സംഭവമുണ്ടായത്. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്.

പറവണ്ണ പള്ളത്ത് ആദം എന്നയാളാണ് യാസീനെ കുത്തിയത്. ഇയാള്‍ മദ്യപിച്ചിരുന്നു. പറവണ്ണ അങ്ങാടിയില്‍ വെച്ച് വൈകീട്ട് ഏഴരയോടെയാണ് സംഭവം. കുത്തേറ്റ യാസീനെ നാട്ടുകാര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാസീനെ കുത്തിയ ശേഷം ആദം ഓട്ടോ തകര്‍ക്കുകയും ചെയ്തു. ഇതിനിടെ ആദമിനും പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്