കേരളം

അതില്‍ ഒരു കോണ്‍ഗ്രസുകാരനെങ്കിലുമുണ്ടെങ്കില്‍ കാണിച്ചു തരൂ, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും: മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ സമരം കോണ്‍ഗ്രസിന്റെ രീതിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ കാണിച്ചുതരാന്‍ മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടുട പറഞ്ഞു. അങ്ങനെയുള്ളവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കും. അക്രമ സമരം കോണ്‍ഗ്രസിന്റെ മാര്‍ഗമല്ല. ഈ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയില്‍ അക്രമമുണ്ടായ സമയത്ത് കോണ്‍ഗ്രസും ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ഇതൂ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയില്‍ വിശ്വാസികളോടൊപ്പമാണ് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നടത്തിയ പ്രതിഷേധ സമരങ്ങളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി