കേരളം

പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന കാലത്താണ് ക്ഷേത്ര പ്രവേശനത്തിന് എതിരെ പ്രക്ഷോഭം: ശബരിമല വിധി അതേപടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് പ്രക്ഷോഭകരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രതികരണമാണ് ഇത്.

പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന കാലത്താണ്  ക്ഷേത്ര പ്രവേശനത്തിന് എതിരെ പ്രക്ഷോഭം നടത്തുന്നത്.കൊടി പിടിക്കുന്ന ബിജെപിയെ അനുസരിച്ച് കൊടിയില്ലാത്ത കോണ്‍ഗ്രസ് സമരം നടത്തുന്നത് വിചിത്രമാണ്. ഒരു കാരണവശാലും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഇവര്‍ക്ക് തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍