കേരളം

'ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല'; ജേക്കബ് തോമസ് സുപ്രിം കോടതിയില്‍ മാപ്പു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡിജിപി ജേക്കബ് തോമസ് സുപ്രിംകോടതിയില്‍. മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചു. 

വിജിലന്‍സ് കമ്മീഷണര്‍ക്കയച്ച കത്തില്‍ ജഡ്ജിമാരുടെ പേര് പരാമര്‍ശിച്ചതിനാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, ഏബ്രഹാം മാത്യു എന്നിവരുടെ പേര് പരാമര്‍ശിച്ചാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്തയച്ചത്.

ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പുറമേ പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമായിരുന്നു കോടതിയലക്ഷ്യ നടപടി. താന്‍ ഉന്നയിച്ചത് ആരോപണങ്ങള്‍ അല്ല വസ്തുതകള്‍ ആണെന്നായിരുന്നു ജേക്കബ് തോമസ് മുന്‍പ് വാദിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്