കേരളം

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരന്‍ അമിത് ഷാ തന്നെ; ഉദ്ഘാടനത്തിന് മുന്‍പ് വിമാനം ഇറക്കാന്‍ അനുമതി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രക്കാരന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാകുമെന്ന് ഉറപ്പ്. 27ന് കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്. ഇതിന് വേണ്ടി കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനം ഇറക്കാനുളള അനുമതി വിമാനത്താവള അധികൃതരില്‍ നിന്ന് ലഭിച്ചു. ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമോ എന്നുറപ്പില്ല. 

അമിത് ഷായ്ക്ക് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണിങ് (എഎസ്എല്‍) വിഭാഗം സുരക്ഷയുള്ളതിനാല്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ കൂടി അനുമതി നല്‍കിയാല്‍ വിമാനമിറക്കാം. കണ്ണൂര്‍ വിമാനത്താവളം വഴി വിമാനത്തില്‍ തന്നെയാകും അമിത് ഷാ എത്തുകയെന്നു ബിജെപി നേതൃത്വം സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ വമ്പിച്ച സ്വീകരണമൊരുക്കാനും ബിജെപി ഉദ്ദേശിക്കുന്നുണ്ട്.

കണ്ണൂരിലെ പരിപാടിക്കുശേഷം 27ന് ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാകും അമിത് ഷാ വര്‍ക്കല ശിവഗിരിയിലെ പരിപാടിക്കു പുറപ്പെടുക. ഡല്‍ഹി ആസ്ഥാനമായ എആര്‍ എയര്‍വെയ്‌സ് െ്രെപവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത്. നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പറത്താന്‍ ഡിജിസിഎയുടെ ലൈസന്‍സുള്ള 109 ഏവിയേഷന്‍ കമ്പനികളിലൊന്നാണ് എആര്‍ എയര്‍വെയ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍