കേരളം

'സാലറി ചലഞ്ചില്‍ തിരിച്ചടി കിട്ടിയത് അയ്യപ്പന്റെ കളി, ഇനിയും പണികിട്ടും'; മന്ത്രിമാരെ ഊളംപാറയിലേക്ക് അയക്കണമെന്ന് കൃഷ്ണദാസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. അയ്യപ്പദര്‍ശനം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ നശിക്കുമെന്നാണ് അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ സംഭവിച്ച തിരിച്ചടി അയ്യപ്പന്റെ കളിയാണെന്നും ഇനിയും ഇത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ കമ്മിറ്റി ആലപ്പുഴ എസ്പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും വേഗം ഊളംപാറയില്‍ അയക്കണം. സുധാകരനു കൂട്ടായി എം.എം.മണിയേയും അയക്കാം. ഇത്തരത്തില്‍ ഭ്രാന്തന്മാരുള്ള മന്ത്രിസഭയാണു ഭ്രാന്തന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. കേരളത്തില്‍ ചൈനീസ് മോഡല്‍ ഭരണം ഉണ്ടാക്കാനാണു ശ്രമം'  - കൃഷ്ണദാസ് പറഞ്ഞു. 

'സര്‍ക്കാരിനെ പിരിച്ചു വിടുകയല്ല, ജനങ്ങളുടെ സഹായത്തോടെ താഴെയിറക്കുകയാണു ബിജെപി നിലപാട്. അതാണു ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും മണിക് സര്‍ക്കാരിനും സംഭവിച്ചതു പിണറായി വിജയനും സംഭവിക്കും. പിണറായി 1000 ജന്മമെടുത്താലും ശബരിമലയില്‍ ആചാര ലംഘനം അനുവദിക്കില്ല. പൊലീസുകാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. നിലയ്ക്കലില്‍ നടന്ന നടപടികള്‍ക്കിടയിലെ പൊലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളിലും തുറന്നു കാണിക്കും.' കൃഷ്ണദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു