കേരളം

റേഷന്‍ കടകളില്‍ ആളില്ല, ലയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ; അടച്ചു പൂട്ടാന്‍ പോകുന്നത് ആയിരത്തിലധികം കടകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ആളില്ലാത്ത റേഷന്‍ കടകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇത്തരം കടകള്‍ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് നടത്തുന്ന കണക്കെടുപ്പ് ആറ് ജില്ലകളില്‍ പൂര്‍ത്തിയായി. അടുത്തമാസം പത്തിനകം എല്ലാ ജില്ലകളിലെയും കണക്കുകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 സിവില്‍ സപ്ലൈസിന്റെ കണക്കനുസരിച്ച് 14349 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 13917 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇ- പോസ് മെഷീന്‍ വന്നതോടെ കാര്‍ഡ് ഉടമകള്‍ക്ക് എവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ലഭിച്ചു. ഇതോടെയാണ് കടയുടമകള്‍ പ്രതിസന്ധിയിലായത്. 

എണ്ണത്തില്‍ കുറവുള്ള കാര്‍ഡുകള്‍ തൊട്ടടുത്ത കടയില്‍ ചേര്‍ക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം റേഷന്‍കടയുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന 16,000 രൂപ 18,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. കടകള്‍ ലയിപ്പിക്കുന്നതോടെ ആയിരത്തോളം കടകള്‍ ഇനിയും ഇല്ലാതെയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടച്ചു പൂട്ടുന്ന റേഷന്‍കടകളിലെ കാര്‍ഡുകാരെ തൊട്ടടുത്ത കടയിലേക്ക് ചേര്‍ക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 
80 ലക്ഷം കാര്‍ഡുകളാണ് സംസ്ഥാനത്ത് വിതരണത്തിലുള്ളത്. ഇതില്‍ സിംഹഭാഗവും മുന്‍ഗണനാ പട്ടികയിലുള്ള കാര്‍ഡുകാരാണ്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ പകുതിയോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്