കേരളം

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നു; ഒരുസ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതാത്ത വാക്കെന്ന് പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം പദം പിന്‍വലിക്കുന്നതായി പിസി ജോര്‍ജ്ജ് എംഎല്‍എ. ഒരുസ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്.വൈകാരികമായി പറഞ്ഞുപോയതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ജോര്‍ജ്ജിനെതിരെ കേസ് എടുക്കാന്‍ ഒരുങ്ങിയതോടെയാണ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.


കന്യാസ്ത്രീകളെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ ജോര്‍ജ്ജിന്റെ മൊഴിയെടുക്കാന്‍ സംസ്ഥാന പൊലീസ് ഇന്നലെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വക്കീലുമായി സംസാരിച്ച ശേഷം മൊഴി നല്‍കാമെന്നാണ് ജോര്‍ജ്ജ് പൊലീസ് സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പരാമര്‍ശം പിന്‍വലിച്ചുകൊണ്ടാണ് ജോര്‍ജ്ജിന്റെ പ്രസ്താവന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്