കേരളം

ചോദ്യം ചെയ്യല്‍ മൂന്ന് ദിവസം വരെ നീണ്ടേക്കും, 95 സാക്ഷി മൊഴികള്‍ പരിഗണിച്ച് ചോദ്യാവലി; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്

 കന്യാസ്ത്രിയുടെ ലൈംഗീകാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം. കേസിലെ നിലനിന്നിരുന്ന വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടിയുള്ള അന്വേഷണം അവസാനിച്ചു. 

95 സാക്ഷികളുടെ മൊഴികള്‍ പരിഗണിച്ചാണ് ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കുന്നത്. കോട്ടയത്ത് മൂന്നിടത്തായിട്ടാണ് ഒരുക്കങ്ങള്‍. മൂന്ന് ദിവസം വരെ ചോദ്യം ചെയ്യല്‍ നീണ്ടേക്കാമെന്നാണ് സൂചന. കേരളത്തിലെത്തുന്നത് മുതല്‍ പൊലീസ് കാവലിലായിരിക്കും ബിഷപ്പ്. 

അതിനിടെ ഭരണ ചുമതലകളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബിഷപ്പ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസില്‍ ശ്രദ്ധിക്കാന്‍ സമയം വേണം, ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരും എന്നീ കാരണങ്ങള്‍ ചൂണ്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ