കേരളം

'ഇത് നവോത്ഥാന നാന്ദി, വിപ്ലവത്തിന്റെ തുടക്കം;  സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിച്ചു'വെന്നും ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് കാരക്കാമല ഇടവകയിലെ സിസ്റ്റര്‍ ലൂസിയെ വിലക്കിയ നടപടിക്കെതിരെ വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയത് വലിയ വിപ്ലവത്തിന്റെ ശുഭകരമായ സൂചനയെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിസ്റ്ററിനെതിരായ വിലക്ക് നീക്കാന്‍ സഭ നിര്‍ബന്ധിതമായത് നവോത്ഥാനത്തിന്റെ തുടക്കമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ കുറിച്ചു. സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിച്ചുവെന്നും അവര്‍ എഴുതുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ


'കാരക്കാമലയില്‍ വിശ്വാസികള്‍ സഭാധികാരികളെ ചോദ്യംചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്ന കാഴ്ചകള്‍ ആവേശം പകരുന്നു. സിസ്റ്റര്‍ ലൂസിയുടെ സന്യാസജീവിതത്തിലെ ഈ അഭിമാന മുഹൂര്‍ത്തം ഒരു വലിയ വിപ്ലവത്തിന്റെ ശുഭകരമായ തുടക്കമാണ്. പുതിയ നവോത്ഥാനത്തിന്റെ നാന്ദിയാണ്. സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിക്കുകയാണ്.

ഈ ഉണര്‍വിനെ ജാഗ്രതയോടെ വളര്‍ത്തിയെടുക്കാന്‍ മുഖ്യധാരാ രാഷ്ടീയകക്ഷികള്‍ക്കു കഴിയണം. വിശ്വാസ സമൂഹത്തിന്റെ ഉണര്‍വ്വിലെ രാഷ്ട്രീയം തിരിച്ചറിയണം. സാമ്പ്രദായിക മതാധികാരത്തിനെതിരെയുള്ള ഈ പുതുവെളിച്ചം കാത്തു സംരക്ഷിക്കേണ്ടതുണ്ട്. ഇത് കാരക്കാമലയില്‍ കെട്ടടങ്ങാനുള്ളതല്ല. ജീര്‍ണ്ണിച്ച നേതൃത്വങ്ങള്‍ പടിയിറങ്ങുക തന്നെ ചെയ്യും.
Every one must pay for change.because everyone will benefit from change'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്