കേരളം

അമിത് ഷായുടെ ആ ഉപദേശം ഫലിച്ചു : പി എസ് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച അവസരത്തില്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച സമുദായം ഇന്ന് പാര്‍ട്ടിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെത്തിയ താന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചു. അതിന് ഫലവും കണ്ടുതുടങ്ങിയതായി ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. 

ക്രിസ്തീയ പുരോഹിതന്മാര്‍ ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങളുണ്ടായി. ചേര്‍ന്നവരില്‍ ഒരാള്‍ ബിജെപിയെ പരസ്യമായി അനുകൂലിച്ചതോടെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പല തെറ്റുകളും തിരുത്തി മുന്നേറും. ഹിന്ദുത്വം ഉള്‍പ്പെടെ ഒന്നിലും വെള്ളം ചേര്‍ക്കാതെ, എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയാകും ബിജെപി കേരളത്തില്‍ മുന്നോട്ടുപോകുകയെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം