കേരളം

'സ്ത്രീകളുടെ വിജയം' ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി. സുപ്രിം കോടതി വിധി സ്ത്രീകളുടെ വിജയമെന്നാണ് തൃപ്തി വിശേഷിപ്പിച്ചത്. ഉടന്‍ തന്നെ തീയതി പ്രഖ്യാപിച്ച് ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി അറിയിച്ചു. 

സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായുമായി പോരാടുന്ന വ്യക്തിയാണ് ഭൂമാതാ ബ്രിഗേഡ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയായ തൃപ്തി ദേശായി. സ്ത്രീപ്രവേശനം നിഷിദ്ധമായിരുന്ന ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായിയും കൂട്ടരും നടത്തിയ ശ്രമം ദേശീയ ശ്രദ്ധ നേടിയിരുന്നു. 

ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചു. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ തൃപ്തിയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ കര്‍ണാടക മന്ത്രിയും മുന്‍ സിനിമാ താരവുമായ ജയമാലയും സ്വാഗതം ചെയ്തു. വിധി സന്തോഷകരമെന്നായിരുന്നു അവരുടെ പ്രതികരണം. യുവതിയായിരിക്കെ ശബരിമലയില്‍ പോയിട്ടുണ്ടെന്ന ജയമാലയുടെ വെളിപ്പെടുത്തല്‍ നേരത്തെ വന്‍ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി