കേരളം

മുജീബിന്റെ ജീവനെടുത്തത് നിപ്പ വൈറസല്ല, പ്രചരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര സ്വദേശി മരണമടഞ്ഞത് നിപ്പ ബാധയേറ്റല്ലെന്ന് ആരോഗ്യ വകുപ്പ്. എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചാണ് മുജീബ് മരിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുജീബിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചികിത്സ തേടിയിട്ടുണ്ട്.


 നിപ്പയാണ് മരണകാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമായതോടെയാണ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരണവുമായി എത്തിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഊഹാപോഹങ്ങളില്‍ ആശങ്കപ്പെടരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം