കേരളം

303 നാമനിര്‍ദേശപത്രികകള്‍; സൂക്ഷ്മപരിശോധന ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍. വ്യാഴാഴ്ച മാത്രം ലഭിച്ചത് 149 പത്രികകളാണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.

വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് കൂടുതല്‍ പത്രികകള്‍ 23 വീതം. കുറവ് ഇടുക്കിയിലാണ് ഒന്‍പതെണ്ണം. തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 18, പൊന്നാനി 18, കണ്ണൂര്‍ 17, ചാലക്കുടി 16, വടകര 15, കോട്ടയം 15, മലപ്പുറം 14, ആലപ്പുഴ 14, പാലക്കാട് 13, തൃശ്ശൂര്‍ 13, മാവേലിക്കര 12, കൊല്ലം 12, പത്തനംതിട്ട 11, കാസര്‍കോട് 11, ആലത്തൂര്‍ 10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍.

സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രില്‍ എട്ടാണ് പിന്‍വലിക്കാനുള്ള അവസാനദിവസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്