കേരളം

കേരളത്തില്‍ യുഡിഎഫ് മുന്നേറ്റമെന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് അഭിപ്രായ സര്‍വെ. ഏഷ്യാനെറ്റ് ന്യൂസ് - AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് നടത്തിയ പ്രീപോള്‍ സര്‍വേ ഫലമാണ് ഇക്കാര്യം പറയുന്നത്. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും യുഡിഎഫും മധ്യകേരളത്തില്‍ എല്‍ഡിഎഫിനുമാണ് മുന്‍തൂക്കം.

കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനും പാലക്കാട് എംബി രാജഷും വിജയിക്കുമെന്നാണ് സര്‍വെ. കണ്ണൂരില്‍ കെ സുധാകരനും, വടകരയില്‍ കെ മുരളീധരനും, കോഴിക്കോട് എംകെ രാഘവനും, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും വിജയിക്കുമെന്നാണ് സര്‍വെ റിപ്പോര്‍ട്ടുകള്‍.

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍്ത്ഥി പികെ ബിജുവും ചാലക്കുടിയില്‍ ഇന്നസെന്റും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും വിജയിക്കും. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപനും, എറണാകുളത്ത് ഹൈബി ഈഡനുമാണ് ജയം പ്രവചിച്ചിരിക്കുന്നത്.

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി  തോമസ് ചാഴിക്കാടനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനുമാണ് വിജയസാധ്യത. മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് മണ്ഡലം നിലനിര്‍ത്തും. പത്തനംതിട്ടയില്‍ ആന്റോ അന്റണിക്കാണ് മുന്‍തൂക്കം. കടുത്ത മത്സരമാണ് പത്തനംതിട്ടയില്‍ നടക്കുകയെന്നാണ് സര്‍വെ പറയുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. 

ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തും കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും വിജയിക്കും. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് വിജയസാധ്യതയെന്ന് സര്‍വെ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'