കേരളം

മോഷ്ടിച്ച ടിക്കറ്റിന് ലോട്ടറി അടിച്ചു; കള്ളന് ഭാ​ഗ്യദേവതയുടെ പരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വഴിയോരത്ത് ലോട്ടറി വിൽക്കുന്ന വയോധികന്റെ
 ബാ​ഗ് കവർന്നപ്പോൾ ലോട്ടറി അടിക്കുമെന്ന പ്രതീക്ഷ കള്ളനുണ്ടായിരിക്കില്ല. ബാ​ഗിലെ കാശാവും കള്ളൻ ലക്ഷ്യമിട്ടത്. എന്നാൽ മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം നൽകിയാണ് ഭാഗ്യദേവത യുടെ  പരീക്ഷണം. പക്ഷേ ഈ ഭാഗ്യത്തിന് മുന്നിൽ കുടുങ്ങിയിരിക്കുന്നത് കള്ളനാണ്. മോഷ്ട്ടിച്ച സാധനങ്ങളുടെ കൂടെയുള്ള ലോട്ടറിക്കാണ് സമ്മാനം അടിച്ചത്.പൗർണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്.‌ 

വടക്കഞ്ചേരി കനറാ ബാങ്കിന്റ എതിർവശത്ത് ലോട്ടറി വിൽക്കുന്ന അറുപത്തിയഞ്ചുകാരൻ കണ്ണമ്പ്ര സ്വദേശി മജീദിന്റെ മൊബൈൽ ഫോണും, ലോട്ടറി സൂക്ഷിച്ച പണമടങ്ങിയ ബാഗുമാണ് കവർന്നത്.ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മോഷണം നടന്നത്.ലോട്ടറി വിൽപനക്കാരൻ സംസാരിച്ചു നിൽക്കുമ്പോൾ പരിസരം നിരീക്ഷിച്ച മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്ത സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ള ഷർട്ടും മുണ്ടും ധരിച്ച ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് ദൃശ്യത്തിലുള്ളത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം